Shenews.co.in
Our News

ഒരു വർഷം 50,000 കാറുകൾ എന്ന ലക്ഷ്യത്തിലേക്ക് സ്കോഡ ഇന്ത്യ

തിരുവനനന്തപുരം: നടപ്പ് വർഷം 50,000 കാറുകൾ വിൽക്കുക എന്ന ലക്ഷ്യത്തിലേക്കടുക്കുകയാണ് സ്കോഡ ഇന്ത്യ.2022 ജനുവരി മുതൽ നവംബർ വരെ 48,933 കാറുകൾ വിറ്റതായി സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ് ഡയറക്റ്റർ പീറ്റർ സോൾ പറഞ്ഞു.2021-ൽ ഇതേ കാലയളവിൽ 23,858 കാറുകളാണ് വിറ്റത്- വളർച്ച ഇരട്ടിയിലേറെ.

ഇക്കഴിഞ്ഞ നവംബറിൽ വിൽപനയിൽ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. 4,433 കാറുകൾ വിറ്റു. കഴിഞ്ഞ വർഷം നവംബറിലെ 2196-നേക്കാൾ 102 ശതമാനം കൂടുതലാണിത്.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറായി  രാജ്യാന്തര ഏജൻസി തെരഞ്ഞെടുത്ത കുഷാഖാണ് വിൽപന വളർച്ചയ്ക്ക് നേതൃത്വം നൽകിയതെന്ന് പീറ്റർ സോൾ പറഞ്ഞു. സ്ലാവിയയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വിൽപനയിൽ തുടർച്ചയായി   വളർച്ച രേഖപ്പെടുത്തുകയാണ് കമ്പനി. കൂടുതൽ  വിൽപന പ്രതീക്ഷിക്കുന്ന ഡിസംബറിൽ എത്തി നിൽക്കെ പ്രതീക്ഷകളെയെല്ലാം മറികടക്കുമെന്നാണ് തോന്നുന്നത്.

2022 സ്കോഡ ഇന്ത്യയുടെ ഏറ്റവും മികച്ച വർഷമായി മാറിയതിനോടൊപ്പം  ജർമനിയ്ക്കും ചെക്ക് റിപ്പബ്ലിക്കിനും പിറകെ ആഗോള തലത്തിൽ സ്കോഡയുടെ  ഏറ്റവും മികച്ച മൂന്നാമത്തെ വിപണിയായി മാറിയിരിക്കയാണ് ഇന്ത്യ. കുഷാഖിനും സ്ലാവിയയ്ക്കും ജൻമം നൽകിയ ഇന്ത്യ 2.0 പദ്ധതി ഇടപാടുകാരെ തൃപ്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. അതേ തുടർന്നാണ്  ഷോറൂമുകൾ ഡിജിറ്റലൈസ് ചെയ്തത്. ഇടപാടുകാരുടെ അടുത്തേക്കെത്തുന്നതിനായി കൂടുതൽ ഷോറൂമുകളാരംഭിക്കുകയും ചെയ്തു. ഷോറൂമുകളുടെ എണ്ണം 2021 ഡിസംബറിൽ 175 ആയിരുന്നത് ഇപ്പോൾ 220 ആയി വർധിച്ചിട്ടുണ്ട്.

kozhikode psc coaching center, calicut psc coaching center, calicut psc silver leaf, silver leaf psc coaching center, silver leaf calicut, silver leaf kozhikode
ഒരു വർഷം 50,000 കാറുകൾ എന്ന ലക്ഷ്യത്തിലേക്ക് സ്കോഡ ഇന്ത്യ
Leave A Reply

Your email address will not be published.