Shenews.co.in
Our News

സെലിബ്രേറ്റി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് കൊച്ചിയിൽ മാർച്ച് 18 മുതൽ

CCF (സെലിബ്രിറ്റി ക്രിക്കറ്റേർസ് ഫ്രെട്ടേണിറ്റി ) യുടെ കീഴിൽ മാസ്റ്റർ ബ്ലാസ്റ്റേർസ് ക്രിക്കറ്റ് ടീം അണിയിച്ചൊരുക്കുന്ന  MB T 10 BLAST എന്ന സെലിബ്രിറ്റി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് മാർച്ച് 18 മുതൽ മാർച്ച് 21 വരെ ത്രിപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ വച്ച് നടക്കുന്നു.

സിനിമാ സീരിയൽ നടൻമാർ, സംവിധായകർ, നിർമ്മാതാക്കൾ, മിമിക്രി കലാകാരൻമാർ, ഗായകർ, ഡാൻസേർസ്,ആഡ് ഫിലിം ഡയറക്ടർസ് , മോഡൽസ് മറ്റു അണിയറ പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്ന 12 ടീമുകളാണ് വാശിയേറിയ മത്സരങ്ങളിൽ പങ്കെടുക്കുന്നത് .

രാവിലെ 7.30 മുതൽ വൈകീട്ട് 5.30 വരെയാണ് മത്സരം . മാർച്ച് 18 മുതൽ 20 വരെ ലീഗ് മത്സരങ്ങളും 21 ന് സെമി ഫൈനലും ഫൈനലും നടക്കും. സിനിമാ പ്രവർത്തകരുടെ  ക്രിക്കറ്റ് മത്സരം കാണാനും ആസ്വദിക്കാനും പ്രവേശനം സൗജന്യമാണ് .

സെലിബ്രേറ്റി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് കൊച്ചിയിൽ മാർച്ച് 18 മുതൽ
Leave A Reply

Your email address will not be published.