Shenews.co.in
Our News

സ്‌കോഡ ക്രിക്കറ്റ് ടൂര്‍ണമെന്റ്: പെണ്‍കുട്ടികള്‍ക്കും അവസരം

തിരുവനന്തപുരം: ഏപ്രിൽ 28 ന് ആരംഭിക്കുന്ന സ്കോഡ സിങ്കിൾ വിക്കറ്റ് രണ്ടാം പതിപ്പിന്റെ രജിസ്ട്രേഷന് തുടക്കമായി.

ഓരോ മൽസരാർഥിയും 6 വീതം പന്തുകൾ ബൗളിങ്ങും ബാറ്റിങ്ങും ചെയ്യുന്ന മൽസര ഘടനയാണ് സിങ്കിൾ വിക്കറ്റ് ടൂർണമെന്റിന്റേത്.

ഈ ഏപ്രിൽ, മെയ് മാസങ്ങളിൽ 59 നഗരങ്ങളിലായി നടക്കുന്ന പ്രാഥമിക മൽസരങ്ങളിൽ 32,000- ത്തിലെ യുവതീ- യുവാക്കൾ പങ്കെടുക്കുമെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ഡയറക്റ്റർ പീറ്റർ സോൾ പറഞ്ഞു. മെയ് മാസത്തിൽ മുംബൈയിൽ നടക്കുന്ന ഫൈനൽ റൗണ്ടിൽ 180 പേരാണുണ്ടാവുക.

ആൺകുട്ടികൾക്ക് 12 വയസ്സിന് താഴെയും 16 വയസ്സിന് താഴെയും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മൽസരം. പെൺകുട്ടികൾക്ക് 16 വയസ്സിന് താഴെയുള്ളവർക്ക് മാത്രമായിരിക്കും. പെൺകുട്ടികൾക്ക് ഈ വർഷമാണ് ഇതാദ്യമായി മൽസരമേർപ്പെടുത്തുന്നത്. മൂന്ന് വിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 8 ലക്ഷം രൂപയും 4 ലക്ഷം രൂപയും സമ്മാനമായി ലഭിക്കുന്നതാണ്. അവർക്ക് ക്രിക്കറ്റ് അക്കാദമി സ്‌കോളര്‍ഷിപ്പും നൽകും. മൽസരാർഥികൾ  ഓരോ തവണ ബൗൾ ചെയ്യുമ്പോഴും ബാറ്റ് ചെയ്യുമ്പോഴും വിധി കർത്താക്കൾ മാർക്കിടുന്നതാണ്.

ടൂർണമെന്റിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.www.singlewicket.co.in എന്ന സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. മൽസരാർഥികൾക്ക് രജിസ്റ്റർ ചെയ്യുമ്പോള്‍ തങ്ങളുടെ ഏറ്റവും അടുത്തുള്ള കേന്ദ്രം തെരഞ്ഞെടുക്കാവുന്നതാണ്.

സ്കോഡയുടെ ഇന്ത്യയിലെ ബ്രാന്റ് സങ്കൽപം, ഡീലർഷിപ്പ്, സർവീസ്, വിൽപന ശൃംഖല എന്നിവയിലെല്ലാം സമൂല മാറ്റം വരുത്തിയ ഇന്ത്യ 2.0 പ്രോജക്റ്റിന്റെ ചുവടു പിടിച്ചാണ് സ്കോഡ സിങ്കിൾ വിക്കറ്റ് ടൂർണമെന്റാരംഭിച്ചത്. ഇന്ത്യക്കാർക്ക് വേണ്ടി ഏതാണ്ട് പൂർണമായും ഇന്ത്യൻ നിർമിത ഘടകങ്ങൾ ഉപയോഗിച്ച് ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ച പുതിയ കാറുകൾ, ഇവ സ്വന്തമാക്കുന്നതിനും അറ്റകുറ്റപ്പണികൾക്കും കുറഞ്ഞ ചെലവ്, കൂടുതൽ ഷോറൂമുകൾ എന്നിവയെല്ലാം ഇന്ത്യ 2.0 പ്രോജക്റ്റിന്റെ സംഭാവനയായിരുന്നു. ഇന്ത്യയിൽ നിർമിച്ച 95 ശതമാനം ഘടകങ്ങളുപയോഗിച്ചുള്ള എം ഒ ബി- എ ഒ- ഐ എൻ നിർമാണ പ്രക്രിയയുടെ

 സഹായത്തോടെ  കാർ വാങ്ങുന്ന ആളുടെ ചെലവ് കിലോമീറ്ററിന്  വെറും 0.46  രൂപയാക്കി കുറക്കാൻ കഴിഞ്ഞു. 2021 ജൂലൈയിൽ വിപണിയിലെത്തിയ കുഷാഖ് എസ് യു വി യും പിന്നീട് 2022 മാർച്ചിലിറങ്ങിയ സ്ലാവിയ സെഡാനും  വൻ വിജയമാണ് കൊയ്തത്. ഇന്ത്യയിലേയും ചെക്ക് റിപ്പബ്ലിക്കിലേയും എഞ്ചിനീയർമാർ ചേർന്ന് രൂപകൽപന ചെയ്ത ഈ ഉൽപന്നങ്ങൾ  കൊണ്ടുവന്ന നേട്ടത്തിന് അടിവരയിടുന്ന വൈകാരികവും പുതുമയാർന്നതുമായ  ഒരനുഭവമാണ് സിങ്കിൾ ക്രിക്കറ്റ് ടൂർണമെന്റിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

ഇടപാടുകാർക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള മനുഷ്യത്വപരമായ കാഴ്ചപ്പാടാണ് എന്നും സ്കോഡയുടേതെന്ന് പീറ്റർ സോൾ വ്യക്തമാക്കി.  കായിക മൽസരങ്ങളും ആത്മാവിന്റെ ആഘോഷമാണ്. യുവാക്കൾക്ക് അവരുടെ പ്രതിഭ വെളിപ്പെടുത്തുന്നതിനുള്ള അവസരമാണ് സ്കോഡ സിങ്കിൾ വിക്കറ്റ് ടൂർണമെന്റിലൂടെ ലഭ്യമാക്കുന്നത്. ഭാവിയിൽ കൂടുതൽ വലിയ നേട്ടം കൈവരിക്കുന്നതിനും അത് തങ്ങളുടെ കുടുംബാംഗങ്ങളുമായി പങ്ക് വയ്ക്കുന്നതിനും ഇത് അവസരമൊരുക്കും. ഇന്ത്യയിൽ ധാരാളമായുള്ള പ്രതിഭകളെ പ്രോൽസാഹിപ്പിക്കുകയും അത് വഴി കൂടുതൽ ആളുകളിലേക്ക് കടന്നുചെല്ലുകയുമാണ് സ്കോഡയുടെ ലക്ഷ്യമെന്ന്  പീറ്റർ സോൾ പറഞ്ഞു.

സ്‌കോഡ ക്രിക്കറ്റ് ടൂര്‍ണമെന്റ്: പെണ്‍കുട്ടികള്‍ക്കും അവസരം
Leave A Reply

Your email address will not be published.