Shenews.co.in
Our News

ഇന്റർനാഷണൽ ബുക്കർ സമ്മാന ജേത്രി ഗീതാഞ്ജലി ശ്രീ മടപ്പള്ളി കോളേജിൽ സംഭാഷണത്തിന് എത്തുന്നു

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളത്തിലെ തന്നെ പ്രധാന കലാലയമായ മടപ്പള്ളി ഗവൺമെൻറ്  കോളേജിൽ ഇന്റർനാഷണൽ ബുക്കർ അവാർഡ് ജേത്രിയായ ഗീതാഞ്ജലി ശ്രീ എത്തുന്നു.  മടപ്പളളി കോളേജ് സ്ഥാപിക്കാൻ നേതൃത്വം കൊടുത്ത എം ആർ നാരായണക്കുറുപ്പ് സ്മാരക പ്രഭാഷണം നടത്താനാണ് അവർ കോളേജിലെത്തുന്നത്. 

ഡിസംബർ 19 ന് രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിലാണ് സ്മാരക പ്രഭാഷണം.  എഴുത്തുകാരിയുടെ കടമകൾ എന്ന വിഷയത്തെ അധികരിച്ചാണ് പ്രഭാഷണം.  ഹിന്ദി ഭാഷയിൽ നോവലുകളും ചെറുകഥകളും രചിക്കുന്ന അവരുടെ ടോമ്പ് ഓഫ് സാൻഡ്‌സ് അഥവാ രേത് സമാധി എന്ന നോവലിനാണ്  2022 ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലഭിച്ചത്.  ഗീതാഞ്ജലി ശ്രീയുടെ കേരളത്തിലെ ആദ്യത്തെ പരിപാടിയാണ് മടപ്പള്ളി കോളേജിൽ നടക്കുന്നത്.

എല്ലാ വർഷവും എം ആർ സ്മാരക പ്രഭാഷണത്തിന്റെ ഭാഗമായി  കാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ പ്രമുഖരെ അണിനിരത്തി പ്രഭാഷണ പരമ്പര നടത്താനാണ് കോളേജിന്റെ തീരുമാനം.  ഈ പ്രഭാഷണ പരമ്പരയുടെ ഉദ്‌ഘാടനം വടകര മുൻ എം എൽ എ ശ്രീ. സി.കെ നാണു നിർവഹിക്കും. കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തീരുമാനിച്ച പ്രഭാഷണ പരമ്പരയിലെ ആദ്യത്തെ പ്രഭാഷണമാണ് ഇപ്പോൾ നടക്കുന്നത്.  

1958 ലാണ് കോളേജ് ആരംഭിക്കുന്നത്.  അന്നത്തെ കുന്നുമ്മക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്നു എം ആർ നാരായണ കുറുപ്പാണ് കോളേജ് സ്ഥാപിക്കാനുള്ള നാട്ടുകാരുടെ ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചത്. സ്വാതന്ത്ര്യ സമര സേനാനി കൂടി ആയിരുന്ന അദ്ദേഹത്തിന്റെ ധിഷണാപരമായ ഇടപെടലുകളാണ്  ഒഞ്ചിയം പ്രദേശത്തിന്റെ സർവ്വതോൻമുഖമായ വികസനത്തിന് നാന്ദി കുറിച്ചത്  വടക്കെ മലബാറിൽ ഉന്നതവിദ്യാഭ്യാസം നിർവഹിക്കാൻ ബ്രണ്ണൻ കോളേജ് മാത്രമുണ്ടായിരുന്ന അന്നത്തെ കാലത്ത് മിക്കവാറും കുട്ടികൾ എസ് എസ് എൽ സി യോടെ പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്. 

പൊതുവെ ദരിദ്ര ജനവിഭാഗങ്ങൾ തിങ്ങിപ്പാർത്തിരുന്ന ഈ പ്രദേശത്തുള്ളവർക്ക് വൻ തുക ചെലവഴിച്ച് മറ്റിടങ്ങളിൽ പോയി ഉന്നതപഠനം നിർവഹിക്കാൻ കഴിയുന്ന സാഹചര്യം ആയിരുന്നില്ല അന്നുണ്ടായിരുന്നത്.  ഈ സാഹചര്യം കൂടി പരിഗണിച്ചാണ് കുന്നുമ്മക്കര പഞ്ചായത്ത് ബോർഡ് മടപ്പള്ളി ഹൈസ്‌കൂളിനെ കോളേജാക്കി ഉയർത്തണമെന്ന പ്രമേയം പാസാക്കി സർക്കാരിന് സമർപ്പിക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് 1956 ഡിസംബർ എട്ടിന് അന്നത്തെ എം എൽ എ ആയിരുന്ന ഇ കെ ശങ്കരവർമ്മ രാജയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന 48 അംഗ കമ്മിറ്റി രൂപവൽക്കരിക്കുന്നത്.  തുടർന്ന് സർക്കാരിൽ നടത്തിയ നിരന്തര സമ്മർദ്ദത്തിന്റെ ഫലമായാണ് കോളേജ് യാഥാർഥ്യമായത്.  

അക്കാദമികവും അക്കാദമികേതര രംഗങ്ങളിലും മികവ് പുലർത്തുന്ന  കോളേജ്, നാകിന്റെ എ ഗ്രേഡ് നേടിയിരിക്കുകയാണ്.  മാച്ചിനാരി കുന്നിലെ 27.32 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന കോളേജ് കേരളത്തിലെ തന്ന മികച്ച ഹരിതാഭമായ കാമ്പസാണ്.  പത്ത് ബിരുദ കോഴ്‌സുകളും എട്ട് ബിരുദാന്തര ബിരുദ കോഴ്‌സുകളും ഉള്ള കോളേജിലെ നാല് വകുപ്പുകളെ കോഴിക്കോട് സർവകലാശാല ഗവേഷണ കേന്ദ്രങ്ങളായി ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്.   കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 1800 ലേറെ കുട്ടികൾ കോളേജിൽ പഠിക്കുന്നുണ്ട്.

kerala psc coaching kozhikode, kerala psc coaching calicut, psc coaching center near moffusil bus stand, psc coaching center near kozhikode mofussil bus stand, psc coaching center near puthiyastand
ഇന്റർനാഷണൽ ബുക്കർ സമ്മാന ജേത്രി ഗീതാഞ്ജലി ശ്രീ മടപ്പള്ളി കോളേജിൽ സംഭാഷണത്തിന് എത്തുന്നു
Leave A Reply

Your email address will not be published.