Shenews.co.in
Our News

നാഞ്ചിയമ്മയുടെ പാട്ടും അഭിനയവുമായി ത്രിമൂര്‍ത്തി ഒരുങ്ങുന്നു

പുതുമുഖങ്ങളെ അണിനിരത്തി ഇന്ത്യയിലെ ആദ്യത്തെ ക്യാമ്പസ്‌ ടൈം ട്രാവൽ ചിത്രം ഒരുങ്ങുന്നു. കെ ബി എം സിനിമാസിന്റെ ബാനറിൽ നവാ​ഗതനായ ശരത്ത് ലാൽ നെമിഭുവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ത്രിമൂർത്തി’ എന്നാണ് പേരിട്ടിരിക്കുന്നത്.ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.അഭിനേതാക്കളും അണിയറ പ്രവർത്തകരുമടക്കം ഭൂരിഭാഗം പേരും നവാ​ഗതരാണ്.അൻപതിൽപരം പുതുമുഖ ​ഗായകരെ ഉൾപ്പെടുത്തി 21 പാട്ടുകളാണ് ഒരുക്കിയിരിക്കുന്നത്.

വിനീത് ശ്രീനിവാസന്റെ 15 പാട്ടുകളോടെ പുറത്തിറങ്ങിയ ‘ഹൃദയം’ത്തിന് ശേഷം ഇത്രയേറെ പാട്ടുകളോടെ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ത്രിമൂർത്തിക്കുണ്ട് . ശരത്ത് ലാൽ നെമിഭുവൻ തന്നെയാണ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വന്ദന ശ്രീലേഷിന്റെ കഥക്ക് നവാഗതരായ അമേഷ് രമേശും മഹേഷ്‌ മോഹനും ചേർന്നാണ് തിരക്കഥയും സംഭാഷണവും.    ‘തീറ്ററപ്പായി’ എന്ന ചിത്രത്തിന്റെ  നിർമ്മാതാവ് വിക്രമൻ സ്വാമിയാണ് ‘ത്രിമൂർത്തി’ യും നിർമ്മിക്കുന്നത്.

നാഞ്ചിയമ്മയുടെ പാട്ടും അഭിനയവുമായി ത്രിമൂര്‍ത്തി ഒരുങ്ങുന്നു

നാഷണൽ അവാർഡ് ജേതാവും അട്ടപ്പാടിയുടെ മണിമുത്തുമായ നഞ്ചിയമ്മ ആലപിക്കുന്ന ഒരു ​ഗാനം ചിത്രത്തിലുണ്ട്. പാട്ടിനോടൊപ്പം ഒരു സുപ്രധാന കഥാപാത്രത്തെയും നഞ്ചിയമ്മ ചിത്രത്തിൽ അവതരിപ്പിക്കുന്നു. തൃശ്ശൂരിലും അങ്കമാലിയും നടന്ന രണ്ട് ഒഡിഷനുകളിലൂടെ 250ൽപരം പുതുമുഖ അഭിനേതാക്കൾക്ക് അവസരം നൽകികൊണ്ടാണ് ത്രിമൂർത്തിയുടെ ഓഡിഷൻ പൂർത്തീകരിച്ചത്. ക്യാമ്പസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം നർമ്മത്തിന് പ്രാധാന്യം നൽകുന്ന ഒരു ഫീൽഗുഡ് ടൈം ട്രാവൽ ത്രില്ലറാണ്. മൂന്ന് ഫൈറ്റ് സീനുകളും ചിത്രത്തിലുണ്ട്.

300ൽപരം പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അപ്പു ജോഷി. എഡിറ്റിംഗ് ആന്റോ ജോസ്.

ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹരീഷ് തെക്കേപ്പാട്ട്..

പി.ആർ.ഓ. മഞ്ജു ഗോപിനാഥ് അസോസിയേറ്റ് ഡയറക്ട്ടേഴ്‌സ് അക്ഷയ് ദേവ്, റിജു പി ചെറിയാൻ, ആതിര വയനാട്, വിനീഷ് മുല്ലഞ്ചേരി.

ചിത്രത്തിന്റെ ആർട്ട്‌ കൈകാര്യം ചെയുന്നത് നവാഗതരായ ഗിരീഷ് അട്ടപ്പാടി, ബോസ് വി വി.,അരുൺ ധർമരാജ്, അനുരൂപ് ജി കരുവാറ്റ, നവനീത് അമ്പലപ്പുഴ. അജയ് അച്ചപ്പൻ

kozhikode psc coaching center, calicut psc coaching center, calicut psc silver leaf, silver leaf psc coaching center, silver leaf calicut, silver leaf kozhikode
നാഞ്ചിയമ്മയുടെ പാട്ടും അഭിനയവുമായി ത്രിമൂര്‍ത്തി ഒരുങ്ങുന്നു
Leave A Reply

Your email address will not be published.