Shenews.co.in
Our News

ഷൂട്ടിങ് സെറ്റിലെ വനിതാ പരാതി പരിഹാര സെല്‍ മാറ്റമുണ്ടാക്കില്ല: സ്വാസിക

ആമസോണ്‍ പ്രൈം വീഡിയോ വരിക്കാരാകാന്‍ ക്ലിക്ക് ചെയ്യുക

ഷോകളും സിനിമകളും ലഭിക്കാന്‍ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഭിനേത്രി സ്വാസികയുടെ വെളിപ്പെടുത്തല്‍. മലയാള മനോരമയുടെ ഞായറാഴ്ചയോടാണ് സംസ്ഥാന സിനിമാ അവാര്‍ഡ് ജേത്രിയായ സ്വാസിക മനസ്സ് തുറന്നത്.

അഭിനയത്തിന്റെ തുടക്കകാലത്ത് മോശം ചോദിച്ചവര്‍ ഉണ്ടായിരുന്നുവെന്നും എല്ലാത്തിനോടും നോ പറഞ്ഞുവെന്നും താരം പറയുന്നു. അന്ന് നോ പറഞ്ഞത് കരിയറിനെ ബാധിച്ചിട്ടുണ്ടാകുമെന്നും എന്നാല്‍ ആ തീരുമാനം ശരിയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ആ തീരുമാനം കൊണ്ടുണ്ടാകുന്ന നഷ്ടങ്ങള്‍ സഹിക്കാന്‍ തയ്യാറായിയെന്നും നോ പറയേണ്ടിടത്ത് നോ പറയാനുള്ള ധൈര്യം കാണിച്ചത് തന്റെ ശക്തിയാണെന്നും താരം സ്വയം വിലയിരുത്തുന്നു.

സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട്: സ്വാസിക- അഭിമുഖം വായിക്കാം

പെണ്‍കുട്ടികള്‍ സ്വയം തീരുമാനമെടുക്കാനുള്ള കഴിവാണ് ആദ്യം ആര്‍ജ്ജിക്കേണ്ടതെന്നും സ്വയം തീരുമാനമെടുക്കാനുള്ള കഴിവും ധൈര്യവും വളര്‍ത്തണമെന്നും അവര്‍ പറഞ്ഞു.

ഷൂട്ടിങ് സെറ്റില്‍ വനിതാ പരാതി പരിഹാര സെല്‍ വന്നത് കൊണ്ടുമാത്രം മാറ്റങ്ങള്‍ വരുമെന്ന് കരുതുന്നില്ലെന്നും ഉണ്ടാകുന്നത് നല്ലതാണെന്നും സ്വാസിക പറഞ്ഞു.

kozhikode psc coaching center, calicut psc coaching center, calicut psc silver leaf, silver leaf psc coaching center, silver leaf calicut, silver leaf kozhikode
ഷൂട്ടിങ് സെറ്റിലെ വനിതാ പരാതി പരിഹാര സെല്‍ മാറ്റമുണ്ടാക്കില്ല: സ്വാസിക
Leave A Reply

Your email address will not be published.