ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിൻഡ ആര്‍ഡേൻ സ്ഥാനമൊഴിയുന്നു
ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിൻഡ ആര്‍ഡേൻ അടുത്ത മാസം ഏഴിന് സ്ഥാനമൊഴിയും.
ഈ വർഷം ഒക്ടോബര്‍ 14ന് ന്യൂസീലന്‍ഡില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു രാജി പ്രഖ്യാപനം. തിരഞ്ഞെടുപ്പ് വരെ എംപിയായി തുടരുമെന്ന് ജസിൻഡ അറിയിച്ചു.
അടുത്ത മാസം ഏഴിന് ജസിൻഡ ലേബര്‍ പാര്‍ട്ടി നേതാവ് സ്ഥാനവും ഒഴിയും. പകരക്കാരനെ കണ്ടെത്താന്‍ വരും ദിവസങ്ങളില്‍ വോട്ടെടുപ്പ് നടക്കും.
2017 ൽ 37-ാം വയസ്സിൽ പ്രധാനമന്ത്രി സ്ഥാനം ഏൽക്കുമ്പോൾ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. 2017 ൽ സഖ്യകക്ഷിയുടെ പിന്തുണയോടെ അധികാരത്തിലെത്തിയ ജസിൻഡ 2020 ലെ പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ മികച്ച ഭൂരിപക്ഷത്തിന് അധികാരത്തിലെത്തിച്ചു.