Shenews.co.in
Our News

ശ്വേതാ മേനോന്‍ കേന്ദ്ര കഥാപാത്രമാകുന്ന മഹീന്ദ്രനും അഭീന്ദ്രനും ഷൂട്ടിംഗ് ആരംഭിച്ചു

അപ്പാനി ശരത്, ശ്വേതാ മേനോൻ ശബരീഷ് വർമ്മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനോജ് റ്റി യാദവ് രചനയും സംവിധാനവും നിർവഹിക്കുന്ന “മഹീന്ദ്രനും അഭീന്ദ്രനും”എന്ന സിനിമയുടെ  ഷൂട്ടിംഗ് തൊടുപുഴയിൽ ആരംഭിച്ചു. ചിത്രത്തിന്റെ  ടൈറ്റിൽ പോസ്റ്ററും പുറത്തിറക്കി . 

ചിത്രീകരണം ആരംഭിച്ച സിനിമയിൽ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ചിത്രത്തിന്റെ പ്രൊഡ്യൂസർ മാരായ അനീഷ് കുമാർ,സുരേഷ് ബാബു, ഡയറക്ടർ  മനോജ് റ്റി യാദവ്, അസോസിയേറ്റ് ഡയറക്ടർ കെ ​ഗോവിന്ദൻകുട്ടി,താരങ്ങളായ ശരത് അപ്പാനി ,ശ്വേതാ മേനോൻ,രേണുക,ഗീതി  സംഗീത,അമിത  മിഥുൻ  ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം കൊളുത്തി. ബിജു പി കലാവേദി സ്വിച്ച് ഓൺ നിർവഹിച്ചു. പ്രൊഡ്യൂസർ സുരേഷ് ബാബു  ക്ലാപ്പ് അടിച്ചു.

അപ്രതീക്ഷിതമായി ഒരു തുരുത്തിൽ എത്തപ്പെടുന്ന യുവാവും അവനു പിന്നാലെ ആ തുരുത്തിലേക്ക് എത്തപ്പെടുന്ന യുവതിയും, അവനെ രക്ഷകനായ കണ്ട അവളിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ പ്രമേയം.പകയും പ്രതികാരവും പ്രണയവുമെല്ലാം നിറഞ്ഞുനിൽക്കുന്ന ചിത്രം. അപ്പാനി ശരതിന്റെ അഭിനയ ജീവിതത്തിലെ ഒരു പ്രധാന കഥാപാത്രമാകും ചിത്രമെന്ന സൂചനയാണ് ലഭിക്കുന്നത്. 

 ചിത്രത്തിൽ സുധീർ കരമന, അജ്മൽ സെയിൻ, ബൈജു പി കലാവേദി, ഷീല ശ്രീധരൻ, രേണു സൗന്ദർ, സ്നേ​ഹ, രേവതി വെങ്കട്ട്, അമിത മിഥുൻ, ​ഗീതി സംഗീത, ജോബി പാല, സലീഷ് വയനാട്, നവനീത് കൃഷ്ണ, ഷാബു പ്രൌദീൻ,രാജു, റാം, അനീഷ് കുമാർ, കുമാർ തൃക്കരിപ്പൂർ, പ്രിയ കോട്ടയം, ഷ​ജീർ അഴിക്കോട് എന്നിവരും കഥാപാത്രങ്ങളായി  എത്തുന്നു

ലെജൻഡ് ഫിലിംസിന്റെയും തിയ്യാമ്മ പ്രൊഡക്ഷൻസിന്റെയും ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. അനീഷ് കുമാർ എംപി നിർമ്മാതാവാകുന്ന സിനിമയുടെ സഹ നിർമാതാവ് ശരത് അപ്പാനിയാണ്.  ബി കെ ഹരി നാരയണനും സുമേഷ് സദാനന്ദും ചേർന്നൊരുക്കുന്ന വരികൾക്ക് സം​ഗീതമൊരുക്കുന്നത് ബിജിബാലാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡോ, സ്വപ്ന ബാബുരാജ്. ഛായാ​ഗ്രഹണം രജു ആർ അമ്പാടി.ആക്ഷൻ മാഫിയ ശശി. കോറിയോ​ഗ്രഫി ശാന്തി മാസ്റ്റർ. മേക്കപ്പ് ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ ഡിസൈനർ സാബു മോഹൻ, സ്റ്റിൽസ് ഹരി തിരുമല. എഡിറ്റർ അയൂബ്ഖാൻ, അസോസിയേറ്റ് ഡയറക്ടർ കെ ​ഗോവിന്ദൻകുട്ടി. കോസ്റ്റ്യൂമർ സുകേഷ് താനൂർ. പ്രൊഡക്ഷൻ കൺട്രോളർ റാം. പിആർഒ മഞ്ജു ​ഗോപിനാഥ്. പ്രൊമോഷൻ കൺസൾട്ടന്റ് മിഥുൻ മുരളി.

ശ്വേതാ മേനോന്‍ കേന്ദ്ര കഥാപാത്രമാകുന്ന മഹീന്ദ്രനും അഭീന്ദ്രനും ഷൂട്ടിംഗ് ആരംഭിച്ചു
Leave A Reply

Your email address will not be published.