Shenews.co.in
Our News

കുട്ടന്റെ ഷിനിഗാമി ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി 

ഇന്ദ്രൻസിനേയും ജാഫർഇടുക്കിയേയും മുഖ്യ കഥാപാത്രങ്ങളാക്കി റഷീദ് പാറക്കൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ടോവിനോ തോമസാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. “കുട്ടന്റെ ഷിനിഗാമി “എന്ന് പേരിട്ടിരിക്കുന്ന ചിത്രം മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്നു. മഞ്ചാടി ക്രിയേഷൻസിന്റെ  അഞ്ചാമത്തെ ചിത്രമാണിത്. ഭഗവതിപുരം, മൂന്നാം നാൾ, ഹലോ ദുബായ്കാരൻ,

വൈറ്റ് മാൻ എന്നിവയായിരുന്നു മറ്റു നാലു ചിത്രങ്ങൾ. 

തിങ്കളൂർ എന്ന ഗ്രാമത്തിലെ സാധാരണക്കാരിൽ ഒരാളായ കുട്ടന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രം ഒരു ഫാമിലി ഇൻവെസ്റ്റിഗേഷൻ  ജോണറിലാണ് ഒരുങ്ങുന്നത്. ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിൽ ആയിരിക്കും ഇന്ദ്രൻസ് എത്തുക. ചിത്രത്തിൽ സുനിൽ സുഖദ, ശ്രീജിത്ത് രവി, അനീഷ് ജി മേനോൻ, സുമേഷ് മൂർ, ശിവജി ഗുരുവായൂർ, അഷ്റഫ്, മുൻഷി രഞ്ജിത്ത്, ഉണ്ണി രാജ, സിനോജ് വർഗീസ്, അഖില,ചന്ദന, ആര്യ വിജു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

 അർജുൻ വി അക്ഷയ് സംഗീതസംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂർ. എഡിറ്റർ സിയാൻ ശ്രീകാന്ത്. കോസ്റ്റ്യൂം  ഫെമിന ജബ്ബാർ. ആർട്ട് കോയാസ്.

പ്രോജക്ട് ഡിസൈനർ സിറാജ് മൂൺബിം. പ്രൊഡക്ഷൻ കൺട്രോളർ രജീഷ് പാത്താങ്കുളം, മേക്കപ്പ് ഷിജി താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ്മ,പി ആർ ഓ മഞ്ജു ഗോപിനാഥ് .സ്റ്റിൽസ് ഷംനാദ് മട്ടായ, ഡിസൈൻസ് കിഷോർ ബാബു പി.എസ്.

കുട്ടന്റെ ഷിനിഗാമി ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി 
Leave A Reply

Your email address will not be published.