Shenews.co.in
Our News

മറീന മൈക്കിളും അഞ്ജലി നായരും പ്രധാന കഥാപാത്രമാകുന്ന രണ്ടാം മുഖം തിയേറ്ററിലേക്ക്‌

പി.ആർ.സുമേരൻ.

കൊച്ചി:  യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ ടി രാജീവും കെ ശ്രീവര്‍മ്മയും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമാണ് രണ്ടാംമുഖം. ഈ മാസം ആവസാനം ചിത്രം റിലീസ് ചെയ്യും. കഷ്ണജിത്ത് എസ് വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാന് മണികണ്ഠന്‍ ആചാരി. താരത്തിന്‍റ ഏറെ അഭിനയസാധ്യതയുള്ള ചിത്രമാണ് രണ്ടാം മുഖം. മറീന മൈക്കിളും അഞ്ജലി നായരുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്.

ഏറെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് രണ്ടമൂഴം ചര്‍ച്ച ചെയ്യുന്നത്. സോഷ്യല്‍ പൊളിറ്റിക്സ് വളരെ കൃത്യതയോടെ ആവിഷ്ക്കരിക്കുന്ന പുതുമ കൂടി ഈ ചിത്രത്തിനുണ്ട്. രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവത്തം. നാട്ടിന്‍പുറത്തിന്‍റെ നന്മയും വിശുദ്ധിയുമൊക്കെ ഒപ്പിയെടുക്കുന്ന ഈ സിനിമ ഒരു സമ്പൂര്‍ണ്ണ റിയലിസ്റ്റിക് മൂവി തന്നെയാണ് സസ്പെന്‍സും ത്രില്ലുമൊക്കെ സിനിമയുടെ മറ്റൊരു പുതുമയാണ്. നിത്യജീവിതത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ രണ്ടാം മുഖം പ്രക്ഷകരുടെ സ്വന്തം അനുഭവമായി മാറുകയാണ്.കെ ശ്രീവര്‍മ്മയാണ് രണ്ടാം മുഖത്തിന് രചന നിര്‍വ്വഹിക്കുന്നത്.

kerala psc coaching kozhikode, kerala psc coaching calicut, psc coaching center near moffusil bus stand, psc coaching center near kozhikode mofussil bus stand, psc coaching center near puthiyastand

അഭിനേതാക്കള്‍ മണികണ്ഠന്‍ ആചാരി, മറീന മൈക്കിള്‍,അഞ്ജലി നായര്‍, കഷ്ണജിത്ത് എസ് വിയജന്‍. ബിറ്റോ ഡേവിസ്, നന്ദന്‍ ഉണ്ണി, റിയാസ് എം ടി, വിനോദ് തോമസ്, കോട്ടയം സോമരാജ്, പരസ്പരം പ്രദീപ്, സൂഫി സുധീര്‍, കെ ടി രാജീവ്, അമൃത് രാജീവ്, ജിജ സുരേന്ദ്രന്‍, രേവതി ശാരി. ബാനര്‍  യു കമ്പനി/കണ്ടാ ഫിലിംസ്, നിര്‍മ്മാണം കെ ടി രാജീവ്, കെ ശ്രീവര്‍മ്മ, സംവിധാനം കഷ്ണജിത്ത് എസ് വിജയന്‍,കഥ, തിരക്കഥ, സംഭാഷണം കെ ശ്രീവര്‍മ്മ. ക്യാമറ അജയ് പി പോള്‍, ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, എഡിറ്റിംഗ് ഹരി മോഹന്‍ദാസ്, സംഗീതം രാജേഷ് ബാബു കെ ശൂരനാട്, ഗാനരചന  ബാപ്പു വാവാട്, നിഷാന്ത് കോടമന, ഡോ പി എന്‍ രാജേഷ് കുമാര്‍, മേക്കപ്പ് അനൂപ് സാബു, ആര്‍ട്ട് ശ്രീജിത്ത് ശ്രീധര്‍, കോസ്റ്റ്യൂം ഡിസൈനര്‍ ആദിത്യ നാണു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍, പി ആര്‍ ഒ  പി ആര്‍ സുമേരന്‍,  പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്  സഹദ് നടേമ്മല്‍, സ്റ്റുഡിയോ കെ സ്റ്റുഡിയോസ് കൊച്ചി, സ്റ്റില്‍സ് വിഷ്ണു രഘു.

മറീന മൈക്കിളും അഞ്ജലി നായരും പ്രധാന കഥാപാത്രമാകുന്ന രണ്ടാം മുഖം തിയേറ്ററിലേക്ക്‌
Leave A Reply

Your email address will not be published.